വേങ്ങര മാർക്കറ്റ് റോഡ് തകർച്ച: എ.കെ നാസർ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

വേങ്ങര: വേങ്ങര മാർക്കറ്റ് റോഡിൽ നിലവിൽ പൂർണ്ണമായും തകർന്നു കിടക്കുന്ന ഭാഗങ്ങൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനം. വേങ്ങര നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എ.കെ. നാസർ ആണ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിച്ചത്.

മാർക്കറ്റ് റോഡിലെ കടുത്ത യാത്രാക്ലേശത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും, തകർന്ന റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ ഗതാഗതയോഗ്യമാക്കണമെന്നും നിവേദനത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}