തിരൂർ: തിരൂർ നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 2.2 കിലോഗ്രാം കഞ്ചാവുമായി തിരൂർ സ്വദേശി പിടിയിൽ. വെട്ടം പറവണ്ണ സ്വദേശി അരയന്റെ പുരക്കൽ ഷഹലു. എ. പി (22) ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടര മണിക്ക് തിരൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുശ്രീ കെ യും സംഘവും റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇയാളെ കഞ്ചാവുമായി
അറസ്റ്റ് ചെയ്തത്.
റെയിഡിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വികെ സൂരജ് , പി പ്രഗേഷ്, പ്രിവന്റി ഓഫീസർ ഗിരീഷ്, ഷിജിത് എം കെ സിവിൽ എക്സൈസ് ഓഫീസർമാരായ കണ്ണൻ എവി ശരത് എം എസ്, വിനീഷ്, സിഇഒ ഡ്രൈവർ ശ്രീജിത് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞയാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് വെട്ടം സ്വദേശിയായ യുവാവിനെ രാസലഹരിയായ മെത്താം ഫിറ്റമിനുമായി തിരൂർ എക്സൈസ് പിടികൂടിയിരുന്നു.