കോട്ടക്കലിൽ വൻ മയക്കുമരുന്ന് വേട്ട: 90 ഗ്രാം MDMA യുമായി വേങ്ങര, ഊരകം സ്വദേശികളടക്കം 3 പേർ പിടിയിൽ

കോട്ടക്കൽ: കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടക്കൽ ടൗണിൽ  വിൽപ്പനക്കായി കൈവശം വച്ച 90 ഗ്രാം MDMA യുമായി വേങ്ങര അച്ഛനമ്പലം സ്വദേശി തച്ചാരുപടിക്കൽ അശ്റഫ്, മൊറയൂർ സ്വദേശി കൊലോരുടുവിൽ വീട്ടിൽ ഫിറോസ്,  ഊരകം സ്വദേശി കോഴിക്കര മാട്ടിൽ  ഉസ്മാൻ എന്നിവരെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും കോട്ടക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}