വേങ്ങര: വർഗീയതയോടും വിഭാഗീയത സൃഷ്ടിക്കുന്നവരോടും സന്ധിയില്ലെന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് മമ്പുറത്ത് നടന്ന ഐ.എസ്.എം (ISM) സംസ്ഥാന ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. മതനിരപേക്ഷത നിലനിർത്താനും അത് വരുംതലമുറക്ക് കൈമാറുവാനും മതേതര കേരളം പ്രതിജ്ഞാബദ്ധമാണെന്ന അദ്ദേഹത്തിന്റെ വാക്കുകൾ മലയാളികളുടെ മനസ്സിൽ സന്തോഷവും സമാധാനവും നൽകുന്നതാണെന്ന് സമ്മേളനം വിലയിരുത്തി.
മലയാളികളുടെ സമഗ്രമായ പുരോഗതിക്കും മതേതരത്വം നിലനിർത്തുവാനും, മതം നോക്കി വെറുപ്പ് സമ്പാദിക്കുന്ന പ്രവണതകൾക്കെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളുവാനും പുതിയ സർക്കാറിന് സാധിക്കട്ടെയെന്ന് ആദർശ സമ്മേളനം പ്രത്യാശ പ്രകടിപ്പിച്ചു.
കെ.എൻ.എം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോക്ടർ എ.ഐ. അബ്ദുൽ മജീദ് സ്വലാഹി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് സഹദുദ്ദീൻ സ്വലാഹി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, ചായപ്പൊടി അഹമ്മദ് അനസ് മൗലവി, അബ്ദുൽ ഷുക്കൂർ സ്വലാഹി, ഡോക്ടർ ജംഷീർ ഫാറൂഖി, മുബഷിർ കോട്ടക്കൽ, ഷറഫുദ്ദീൻ തെയ്യംബാട്ടിൽ, എൻ. കുഞ്ഞിപ്പ മാസ്റ്റർ, പി.സി. കുഞ്ഞിമോഹമ്മദ് മാസ്റ്റർ, ഫൈസൽ ബാബു സലഫി, നജീബ് സ്വലാഹി, അബ്ദുസ്സലാം അൻസാരി, ജാഫർ കോയപ്പ, നിയാസ് പാറോളി, കെ.എം. ബഷീർ, അഫ്സൽ രണ്ടത്താണി, അഷറഫ് ചെട്ടിപ്പടി, പി.കെ. മുഹമ്മദ് നസീം എന്നിവർ ചടങ്ങിൽ സംസാരിച്ചു.