എ ആർ നഗർ: എ ആർ നഗർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ഫെബ്രുവരി 28 ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ബാബു എ ആർ ഒ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
അന്തരിച്ച വാർഡ് മെമ്പർ പി കെ ഹനീഫയുടെ ഒഴിവിലേക്കാണ് ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ബിജെപി മേഘല ജനറൽ സെക്രട്ടറി എം പ്രേമൻമാസ്റ്റർ, ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ തുടങ്ങിയവർ സുരേഷ് ബാബുവിനെ അനുഗമിച്ചു. നിലവിൽ ബിജെപി എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റാണ് സുരേഷ് ബാബു തിരുവാലി പറമ്പിൽ.