വേങ്ങര: വേങ്ങര ടൗൺ ജി എം വി എച്ച് എസ് സ്‌കൂളിലെ
കുട്ടികൾ വേങ്ങര പാലിയേറ്റീവിന് വേണ്ടി
സ്വരൂപിച്ച പണം പാലിയേറ്റീവ് പ്രസിഡന്റ് ഹംസ പുല്ലമ്പലവന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് അംഗങ്ങളായ ബാവ ടി കെ, ബഷീർ പുല്ലമ്പലവൻ, യാസർ എ കെ എന്നിവർ ജില്ലാ പഞ്ചായത്ത് അംഗം സമീറ പുളിക്കൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ എന്നിവരിൽ നിന്ന് ഏറ്റുവാങ്ങി.
വിവിധ സ്കോളർഷിപ്പ് പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ വച്ചായിരുന്നു പണം കൈമാറിയത്. പ്രസ്തുത പരിപാടിയിൽ പാലിയേറ്റീവിനെ പ്രതിനിധീകരിച്ച് പാലിയേറ്റീവ് പ്രസിഡന്റ് കുട്ടികൾക്ക് ആശംസയും,നന്ദിയും അർപ്പിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് ഫൈസൽ എ കെ, വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സൈനുദ്ദീൻ, വാർഡ് മെമ്പർ സലീം എ.കെ എന്നിവർ പങ്കെടുത്തു.