മലപ്പുറം ഈസ്റ്റ് ജില്ലയിൽ 75 പുതിയ എസ്.വൈ.എസ് ഗ്രാമങ്ങൾ പിറക്കുന്നു

മലപ്പുറം: ഈസ്റ്റ് ജില്ലയിൽ 75 പുതിയ എസ്.വൈ.എസ് ഗ്രാമങ്ങൾ നിലവിൽ വന്നു.മഞ്ചേരി യൂത്ത് സ്‌ക്വയറിൽ നടന്ന സംഗമത്തിൽ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് സഖാഫി യൂണിറ്റുകളുടെ പ്രഖ്യാപനം നടത്തി. 
സംസ്ഥാന സെക്രട്ടറി എം.അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി.ജില്ലാ പ്രസിഡണ്ട് സി.കെ. ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. 

പുതിയ യൂണിറ്റുകൾക്കുള്ള പതാകയും രേഖകളും നൽകി. ജില്ലാ ഭാരവാഹികളായ വി പി എം ഇസ്ഹാഖ്,   അബ്ദുറഹീം കരുവള്ളി സയ്യിദ് ശിഹാബുദ്ധീന്‍ അഹ്സനി ,  മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സയ്യിദ് മുര്‍തള ശിഹാബ് സഖാഫി തിരൂര്‍ക്കാട്, സി.കെ.ശകീര്‍ അരിമ്പ്ര, സിദ്ദീഖ് സഖാഫി വഴിക്കടവ്, യൂസുഫ് സഅദി പൂങ്ങോട്,  മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പി കെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}