പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സംഗമം സംഘടിപ്പിച്ചു

വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് ശിഹാബ് തങ്ങൾ സൗധത്തിൽ  പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രവർത്തക സംഗമം സംഘടിപ്പിച്ചു.ഫെബ്രുവരി 16,17,18 തീയതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന മുസ്ലിം ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും അതിന്റെ പ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി പന്ത്രണ്ടാം വാർഡിൽ ഫെബ്രുവരി 10ന് പതാകദിനം ആചരിക്കാനും യോഗം തീരുമാനിച്ചു.

സംഗമം മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് മുസ്തഫ സാഹിബ് മങ്കടയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ സാഹിബ് ടിവി ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ജനറൽസെക്രട്ടറി അബ്ദുൽ മജീദ് കുഴിക്കാട്ടിൽ സ്വാഗതം പറഞ്ഞു.

അഹമ്മദ് സാഹിബ് ടിവി,അഹമ്മദ് കുട്ടി.കെ കെ,കുഞ്ഞാലി. എ കെ,അമീർ പാറമ്മൽ, മുഹമ്മദ് സാദിഖ് കോടിയാട്ട്, അനീസ് ടിവി,  അഷ്റഫ് കെ ടി, മുസ്തഫ കെ കെ, മൊയ്തീൻ ഹാജി സി ടി, കുഞ്ഞിമുഹമ്മദ് കരിവേപ്പിൻ, ജംഷീർ കെ കെ, സലാം മൂഴിക്കൽ, അബു കാവുങ്ങൽ, മുജീബ് ടി പി,ഉമ്മർ എം ടി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.  

വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റായ മങ്കട മുസ്തഫ സാഹിബ് വാർഡ് പ്രസിസന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് പുതിയ പ്രസിഡന്റായി അഹമ്മദ് സാഹിബ് ടി വി യേയും (നേരത്തെ ട്രഷറർ ആയിരുന്നു), ട്രഷറർ സ്ഥാനത്തേക്ക് കുഞ്ഞാലി എ കെ യേയും തിരഞ്ഞെടുത്തു. നിയുക്ത മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് സാഹിബ് ടിവി നന്ദി പറഞ്ഞ് യോഗം സമാപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}