വേങ്ങര: നമ്മൾ ഇന്ത്യൻ ജനത എന്ന ശീർഷകത്തിൽ കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന്റെ ഭാഗമായി വേങ്ങര ഡിവിഷൻ റോഡ് മാർച്ച് സംഘടിപ്പിച്ചു. ഡിവിഷൻ ഐൻ അംഗങ്ങളുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.
കാരാത്തോട് നിന്നും ആരംഭിച്ച മാർച്ച് 10 കിലോമീറ്റർ പിന്നിട്ട് കൂരിയാട് സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സോൺ കമ്മിറ്റിക്ക് നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് ക്രമീകരണങ്ങൾ നടത്തിയത്.
സമാപന സമ്മേളനത്തിൽ നമ്മൾ ഇന്ത്യൻ ജനത എന്ന വിഷയത്തിൽ എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി അഷ്റഫ് സഖാഫി താനൂർ പ്രസംഗിച്ചു. റാലിയിൽ മുൻനിരയിൽ പിടിക്കാനുള്ള പതാക ഇന്നലെ കോയപ്പാപ്പ മഖാമിൽ വച്ച് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ഭാരവാഹികളായ അതീഖ് റഹ്മാൻ ഊരകം, സഹീർ കാവതിക്കുളം എന്നിവർ കൈമാറി.
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ബാഖവി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡിവിഷൻ പ്രസിഡന്റ് അനസ് നുസരി, മാർച്ചിന് നേതൃത്വം നൽകി. സൈനുൽ ആബിദ് തിരൂരങ്ങാടി,
സൽമാൻ പാലാണി, സവാദ് സഖാഫി, ഷക്കീർ അഹ്സനി, സൽമാൻ കോവിലപ്പാറ, സഈദ് കോട്ടുമല, അൻവർ സഖാഫി, ഷഫീഖ് ചേറൂർ എന്നിവർ സംബന്ധിച്ചു.