കോഴിക്കോട്: കോഴിക്കോട് വെച്ച് നടന്ന പ്രൊഫഷണൽ ബോക്സിങ് ലൈറ്റ് വൈറ്റ് ഡിവിഷൻ ചാമ്പ്യനായി വെങ്കുളം സ്വദേശി സലാഹുദ്ധീൻ. കേരളത്തിൽ ആദ്യമായിട്ടാണ് ഒരു പ്രൊഫൊഷണൽ ബോക്സിങ് ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്.
മൂന്ന് റൗണ്ടിലും അത്യുജ്വലമായ പ്രകടനം കാഴ്ചവെച്ചാണ് സലാഹുദ്ധീൻ ചാമ്പ്യൻ കിരീടം നേടിയെടുത്തത്. ആർ എഫ് സി ക്ലബ്ബിൽ നിന്ന് രണ്ട് മത്സരാർത്ഥികൾ ഉണ്ടായിരുന്നു. നിലവിൽ ഒളിമ്പിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ്‌മെഡൽ വിന്നർ ആണ് സലാഹുദ്ധീൻ.
ആർ എഫ് സി ഫൗണ്ടർ പാണക്കാട് നിസാർ തങ്ങളുടെ കീഴിൽ മലപ്പുറം ആർ എഫ് സി മിക്സഡ് മാർഷൽ ആർട്സ് & ബോക്സിങ് അക്കാഡമിയിലാണ് പരിശീലനം നടത്തിവരുന്നത്. വെങ്കുളം പ്രദേശത്ത് ആർ എഫ് സി ട്രെയിനിങ് അക്കാഡമി നടത്തിവരുന്നുണ്ട്.
സലാഹുദീന് പ്രചോദനമായി ടീമംഗങ്ങൾ ഷഹൽ, അലി അക്ബർ, ശരീഫ്, സത്താർ, സയ്യിദ് സിഖന്തർ എന്നിവർ ഉണ്ടായിരുന്നു. ജില്ലാ ബോക്സിങ് പ്രസിഡന്റ് ട്രോഫി നൽകി ആദരിച്ചു.