വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 27 എസ് സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. 9 ലക്ഷത്തോളം രൂപയാണ് ഇതിനുവേണ്ടി പദ്ധതിയിൽ നീക്കി വെച്ചിരുന്നത്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളിയുടെ അധ്യക്ഷതയിൽ ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ.പി ഉദ്ഘാടനം ചെയ്തു.
മെമ്പർമാരായ ഉണ്ണികൃഷ്ണൻ എംപി, അബ്ദുൽ ഖാദർ സി പി, കെ വി ഉമ്മർകോയ, നുസ്രത്ത് തുമ്പയിൽ, ഇമ്പ്ലിമെൻറിംഗ് ഓഫീസറായ ഹെഡ്മാസ്റ്റർ ഹരിദാസ് സി, എസ് സി പ്രമോട്ടർ കെ പി ബിജു, വിദ്യാർത്ഥികൾ രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.