വേങ്ങര: പരപ്പിൽപാറ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ കളിക്കാർക്ക് അവരുടെ കായിക മികവ് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമ്മർ അവധിയിൽ നടത്തുന്ന ഫുട്ബോൾ ക്യാമ്പിന് വലിയോറ പരപ്പിൽപാറ യുവജന സംഘം ഫുട്ബോൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് അംഗം കുറുക്കൻ മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി എ.കെ .എ നസീർ, ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
10 വയസ്സ് മുതൽ 15 വയസ്സ് വരെ, 15 വയസ്സ് മുതൽ 20 വയസ്സ് വരെ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തുന്നത്. പ്രദേശത്തെ ഫുട്ബോളിൽ താൽപര്യമുള്ള ആർക്കും സൗജന്യമായി ക്യാമ്പ് നൽകും. ക്യാമ്പിൽ നിന്നും പ്രത്യേകം തെരെഞ്ഞെടുക്കുന്നവർക്ക് കൂടുതൽ പ്രോത്സാഹനം നൽകി പ്രതിഭളെ സൃഷ്ടിക്കാനുമാണ് സംഘം അഗ്രഹിക്കുന്നത്.