വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് 'സ്നേഹോത്സവം 2023' ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. തറയിട്ടാൽ എ കെ മാൻഷൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായീൽ മൂത്തേടം ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്തിരം സമിതി അധ്യക്ഷൻ പി പി സഫീർ ബാബു പരിപാക്ക് സ്വാഗതം പറഞ്ഞു.ശിഹാബ് പൂക്കോട്ടൂർ പരിപാടിയിൽ മുഖ്യാതിഥിയായി.
ബഡ്സ് സ്കൂൾ നിർമിക്കുന്നതിന് പതിനഞ്ച് സെന്റ് ഭൂമി സൗജന്യമായി വിട്ടു നൽകി കൊണ്ട് വസ്തുവിന്റെ രേഖകൾ കല്ലൻ കുന്നൻ കുഞ്ഞലവി എന്ന കുഞ്ഞോൻ ചടങ്ങിൽ വെച്ച് പഞ്ചായത്ത് അധികൃതർക്ക് കൈമാറി.
ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ,വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാക്കത്ത് അലി, എടരിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണന്മൽ, പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ, ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ മലേക്കാരൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുഹിജാബി ഇബ്രാഹീം, ബ്ലോക്ക് മെമ്പർമാരായ പറങ്ങോടത്ത് അസീസ്, പി കെ റഷീദ്, എ പി അസീസ്, നാസർ പറപ്പുർ, രാധാരമേശ്, സക്കീന പി, ഇർഫാനാ സായിദ്, മണി കാട്ടകത്ത്, ജസീനാ അഷ്റഫ്, നബീല എന്നിവരും ബഷീർ മമ്പുറം, സുബൈർ മാസ്റ്റർ, പറപ്പൂർ BDO ഉണ്ണി, വ്യാപാരിവ്യവസായി ഏകോപന സമിതി ഭാരവാഹി അസീസ് ഹാജി എന്നിവരും പരിപാടിക്ക് ആശംസ അറിയിച്ചു, CDpo ശാന്തകുമാരി പരിപാടിയിൽ നന്ദി പറഞ്ഞു.