വേങ്ങര: തൊഴിലവകാശങ്ങൾ നിഷേധിച്ചും പൗരാവകാശങ്ങൾ അട്ടി മറിച്ചും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾ തൊഴിലാളി വർഗത്തെ ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു എഫ്. ഐ. ടി. യു. മേഖലാ സമ്മേളനം കുറ്റപ്പെടുത്തി. മെയ് ദിനത്തോടനുബന്ധിച്ചു വേങ്ങരയിൽ നടന്ന സമ്മേളനം ഫ്രട്ടേനിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. എഫ്. ഐ. ടി. യു ജില്ല സെക്രട്ടറി എം. കെ അലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം അഷ്‌റഫ്, ജില്ല കമ്മിറ്റി അംഗം ജയ ചന്ദ്രൻ വള്ളിക്കുന്ന്, കെ. ടി. അബ്ദുൽ അസീസ്, വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡന്റ് കെ. എം. എ ഹമീദ്, പരീക്കുട്ടി, വാസു ചേറൂർ എന്നിവർ സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിന് അബ്ദുൽ അസീസ് തൂമ്പത്ത്, ബഷീർ പുല്ലമ്പലവൻ, അലവി വേങ്ങര, മുജീബ് കളിയാട്ടമുക്ക്, നജീബ് പറപ്പൂർ, അബ്ദുൽ സത്താർ പുനക്കത്ത്, ഇ. വി അനീസ്, സക്കീർ അലി അരീക്കൻ എന്നിവർ നേതൃത്വം നൽകി.