വേങ്ങരയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ

വേങ്ങര: ബിഹാർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജനുവരിയിലായിരുന്നു ഉറങ്ങി കിടക്കുകയായിരുന്ന സഞ്ജിത്ത് പാസ്വാനെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്തിൽ സാരി കൊണ്ട് മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ഇയാളുടെ ഭാര്യ പൂനം ദേവിയെ പോലീസ് സംഭവം നടന്ന ഉടനെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്ത ബീഹാർ സോൻപുർ സ്വദേശി ജയ് പ്രകാശിനെയാണ്
പ്രത്യേക അന്വേഷണ സംഘം പാറ്റ്ന സോൻപൂരിൽ നിന്ന് അറസ്റ്റു ചെയ്തത്. പാസ്വാന്റെ മരണം അസ്വാഭിവിക മരണമായി വേങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ എം.മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ
നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടയാളുടെ ഭാര്യ തന്നെയാണ് കൊലപാതകം നടത്തിയതെന്ന്
കണ്ടെത്തിയത്. തുടർന്ന് പ്രതിയായ പൂനം ദേവിയെ ചോദ്യം ചെയ്തതിൽ നിന്ന് തനിക്ക് ബീഹാറിൽ കാമുകനുണ്ടെന്നും കാമുകനുമായി ഒരുമിച് ജീവിക്കാൻ കാമുകൻ പറഞ്ഞ
രീതിയിൽ ആണ് ഭർത്താവവിനെ കൊന്നതെന്നും കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന്
മലപ്പുറം ഡി.വൈ.എസ്.പി. അബ്ദുൾ ബഷീർ നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘം കേസിലെ ഒന്നാം പ്രതിയായ പൂനം ദേവിയുടെ കാമുകൻ ജയ് പ്രകാശിനെ ബീഹാർ പാറ്റ്നയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 

വേങ്ങര ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ, എസ് ഐ മാരായ ഉണ്ണികൃഷ്ണൻ,
രാധാകൃഷ്ണൻ, പ്രത്യേക അന്വേഷണസംഘാഗംങ്ങളായ
എ.എസ്.ഐ മുജീബ് റഹ്മാൻ, ഐ കെ ദിനേഷ്, പി മുഹമ്മദ് സലീം, ആർ ഷഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}