മലപ്പുറം: ഓൾ കേരള റഫീഖ് കൂട്ടായ്മയുടെ പ്രഥമ മലപ്പുറം ജില്ലാ സമ്മേളനം മെയ് 7 ഞായറാഴ്ച രാവിലെ 9 മണി മുതൽ മഞ്ചേരി ചെരണിയിലെ ഹൈഫ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുമെന്ന് കൂട്ടായ്മ അംഗങ്ങളായ റഫീഖ് മഞ്ചേരി, റഫീഖ് ബാബു വളാഞ്ചേരി, റഫീഖ് വെള്ളൂർ, റഫീഖ് തൈക്കാടൻ, റഫീഖ് സെഞ്ച്വറി, റഫീഖ് സി എച്ച് വാഴക്കാട് എന്നിവർ അറിയിച്ചു.
റഫീഖ് സി. എച്ച് വാഴക്കാട് അധ്യക്ഷത വഹിക്കുന്ന സംഗമം യു.എ.ലത്തീഫ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാ രംഗത്തെ റഫീഖുമാർ പങ്കെടുക്കും.
രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 7034891275 നമ്പറിൽ ബന്ധപ്പെടുക.