മമ്പുറം: യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മമ്പുറം 19, 20 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷമീർ കാബ്രൻ ഉദ്ഘാടനം ചെയ്തു. സഫ്വാൻ കുരുണിയൻ അധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി, വേങ്ങര നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മാട്ടറ മൊയ്‌ദീൻകുട്ടി, നിയോജക മണ്ഡലം സെക്രട്ടറിമാരായ നൗഫൽ കാരാടൻ, ഉണ്ണി വലിയ പറമ്പ് എന്നിവർ സംസാരിച്ചു.
ജില്ലാ സന്മോളനം വൻ വിജയമാക്കാനും യോഗം തീരുമാനിച്ചു. സുനിൽ വിവി സ്വാഗതവും മൻസൂർ എൻ കെ നന്ദിയും പറഞ്ഞു.