വേങ്ങര: ചണ്ണയില്‍ മഹല്ല് മുനീറുൽ ഇസ്ലാം സംഘം ചണ്ണയിൽ ഫൗണ്ടേഷന്റെ കീഴിൽ മുനീറുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസയിലെ മുഴുവന്‍ വിദ്യാർത്ഥികൾക്കും സൗജന്യമായി പാഠ പുസ്തകം വിതരണം ചെയ്തു.
ഹാഫിള് പാണക്കാട് സയ്യിദ് സിദ്ഖ് അലി ശിഹാബ് തങ്ങൾ എല്ലാ ക്ലാസിലേയും ഓരോ കുട്ടിക്ക് പുസ്തകങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ misc സെക്രട്ടറി സഫീർ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് ചാക്കീരി ഇപ്പു അധ്യക്ഷധ വഹിച്ച പരിപാടിയിൽ മഹല്ല് ഖത്തീബ് അബ്ദുസലാം സൈനി മുഖ്യ പ്രഭാഷണം നടത്തി. misc പ്രസിഡന്റ് പി അബ്ദു കുഞ്ഞ, സി കെ കരീം ഫൈസി, സി കെ കുഞ്ഞി മുഹമ്മദ്, ടി അലവി ഹാജി എന്നിവർ സംസാരിച്ചു.
കുട്ടികളുടെ പഠന ഉന്നമനത്തിനു വേണ്ടി ഇത് പോലുള്ള പദ്ധതികൾ ഇനിയും കൊണ്ട് വരുമെന്ന് സൂചന നൽകിയ പരിപാടിയിൽ misc ട്രഷറർ പി മനാഫ് നന്ദി പറഞ്ഞു.