കുറ്റാളൂർ റസിഡൻസ് അസോസിയേഷൻ നാലാം വാർഷികം ആഘോഷിച്ചു

വേങ്ങര: കുറ്റാളൂർ റസിഡൻസ് അസോസിയേഷൻ നാലാം വാർഷികം വർണ്ണശബളമായി ആഘോഷിച്ചു. ചടങ്ങിൽ ഡോ.സനൽകുമാർ കുഞ്ഞിക്കാട്ടിൽ സ്വാഗതം പറഞ്ഞു. സമീപകാലത്ത് മരണപ്പെട്ടുപോയവരുടെ വിയോഗത്തിൽ തുപ്ലിക്കാട്ട് മുജീബ് അനുശോചനം രേഖപ്പെടുത്തി. 
അസോസിയേഷൻ പ്രസിഡന്റ് വേലായുധൻ ഉണ്യാലുങ്ങൽ  അധ്യക്ഷത വഹിച്ചു. കുണ്ടുപുഴക്കൽ സബാഹ് വാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മാനസികവും ശാരീരികവുമായ സൗഖ്യത്തിന് കൂട്ടായ്മകൾ വലിയ പങ്ക് വഹിക്കുമെന്നും ഇതര സ്ഥലങ്ങളിലും ഇത്തരം കൂട്ടായ്മകൾ ആരംഭിക്കണമെന്നും അഭിപ്രായപ്പെട്ടു. വേങ്ങര സി ഐ മുഹമ്മദ് ഹനീഫ മുഖ്യ പ്രഭാഷണം നടത്തി. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിലും മറ്റ് അസാൻമ്മാർഗിക കാര്യങ്ങളിലും അസോസിയേഷൻ്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പരിപൂർണ്ണ പിൻതുണ കേരളാ പോലിസ്സിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും പ്രഖ്യാപിച്ചു.  വാർഡ് മെമ്പർമാരായ ഷിബു എൻ ടി , സൈതലവി , മുസ്ലീം ലീഗ് ഊരകം സെക്രട്ടറി തൊമ്മഞ്ചേരി മൻസൂർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ രംഗത്തുള്ള മികവിന് ഹിന നാസ്നിൻ അത്തോളി, ഹന ഫാത്തിമ ചെമ്പയിൽ എന്നീ കുട്ടികൾക്ക് ആവാർഡുകൾ നൽകി . അസോസിയേഷൻ മെമ്പറും ദീർഘകാലം വേങ്ങര ഗവ: ഹൈ സ്കൂളിലെ അധ്യാപകനുമായിരുന്ന ജിനൻ മാസ്റ്റർക്ക് KRA യുടെ സ്നേഹാദരം നൽകി. വേലായുധൻ ഉണ്യാലുങ്ങൽ , ഡോ. സനൽകുമാർ കുറുഞ്ഞിക്കാട്ടിൽ , സിദ്ധീഖ് പഞ്ഞി , ഹസൈനർ അത്തോളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വർണ്ണശബളമായ കരിമരുന്ന് പ്രയോഗത്തോടെ ആരംഭിച്ച ചടങ്ങിൽ അസോസിയേഷൻ അംഗങ്ങളുടെ ഗാനാലാപനം ,നൃത്തം, ഒപ്പന , സംഘനൃത്തങ്ങൾ സ്കിറ്റ് കൾ തുടങ്ങി വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ഉപഹാരങ്ങൾ നൽകി. ശ്രീമതി സമിതാ വിജീഷ് നന്ദി പ്രകാശിപ്പിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}