കൊളപ്പുറം: ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടി കേരളത്തിലേക്ക് വരാൻ പി.ഡി.പി ചെയർമാൻ
അബ്ദുൽ നാസർ മഅ്ദനിക്ക് അനുമതി നൽകിയ സുപ്രിംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പച്ച് കൊണ്ട് പി.ഡി.പി ഏ.ആർ. നഗർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പായസം വിതരണം ചെയ്തു.
വിവിധ മേഖലകളിൽ ഹമീദ് ചാലിൽ, മൻസൂർ യാറത്തും പടി, ഉമ്മർക്കുട്ടി കൊളപ്പുറം, ഫൈസൽ ചാലിൽ, ഷാഫി കക്കടംപുറം, മുസ്തഫ പുകയൂർ, ഫൈസൽ ടി.പി, ബഷീർ കരിയാടൻ, ലത്തീഫ് .കെ, ഫൈസൽ കുന്നുമ്മൽ, റസാഖ് മാസ്റ്റർ മമ്പുറം, കോയ വി.കെ. പടി എന്നിവർ നേതൃത്വം നൽകി.