മുഹമ്മദ് ലബീബിനെ കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

എ ആർ നഗർ: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം ബി എ പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ മുഹമ്മദ് ലബീബിനെ ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ഉപഹാരം നൽകി ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി അധ്യക്ഷനായി.

ജില്ലാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാജി പച്ചേനി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, വൈസ് പ്രസിഡൻ്റുമാരായ കെ.പി മൊയ്ദീൻ കുട്ടി, പി കെ മൂസ ഹാജി, മുസ്തഫ പുള്ളിശ്ശേരി, മണ്ഡലം സെക്രട്ടറി അബുബക്കർ കെ കെ, പ്രവാസി കോൺഗ്രസ് പ്രസിഡൻ്റ് ഹബീബ് ടിഎച്ച്, മുസ്തഫ എ ആർ നഗർ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}