ഊരകം: കുറ്റാളൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ഷിലീജ് ചേലത്തുരിന്റെ നേതൃത്വത്തിൽ രാമായണ പാരായണം നടത്തപ്പെടും.
കൂടാതെ ഗണപതിഹോമവും , ഭഗവതിസേവയും ഉണ്ടായിരിക്കും. ഇതിന് മേൽശാന്തി കക്കാട് സനൽ നമ്പൂതിരി നേതൃത്വം നൽകും.
കർക്കിടകം 16 ന് രാവിലെ തന്ത്രി കുട്ടല്ലൂർ സുധീപ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഔഷധസേവയും
കർക്കിടം 28 (ആഗസ്റ്റ് 13 ) ഞായറാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ അഖണ്ഡരാമായണ പാരായണവും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.