വേങ്ങര: ആർ പി ടി പാരിക്കാട് കുറ്റൂർ നോർത്ത് ക്ലബ്ബും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ
മൊബൈൽ ലാബും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിർണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ കെ സലിം ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ വാർഡ് മെമ്പർ കെ വി ഉമ്മർ കോയ, കെ പി ഹുസൈൻ ഹാജി (കുഞ്ഞുട്ടി), സിവി മുഹമ്മദലി എന്നിവർ പങ്കെടുത്തു. നിഷാദ് കെ പി സ്വാഗതവും ബാലൻ നന്ദിയും പറഞ്ഞു. 203 ആളുകൾ രോഗനിർണ്ണയം നടത്തി.