മങ്കടയിൽ 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി സഹോദരനും ബന്ധുവും പിടിയിൽ

മങ്കടയിൽ 14 കാരിയെ സഹോദരങ്ങൾ പീഡിപ്പിച്ച് ഗർഭിണിയാക്കി. 24 വയസ്സുള്ള സഹോദരനും ഇതേ പ്രായത്തിലുള്ള അടുത്ത ബന്ധുവായ യുവാവുമാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരാതിയിൽ പ്രതികൾക്കെതിരെ മങ്കട പോലീസ് പോക്സോ കേസെടുത്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഇപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിലും പരിസരത്ത് വെച്ചുമാണ് പീഡനത്തിന് ഇരയായതെന്നാണ് പ്രാഥമിക വിവരം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}