പറപ്പൂർ കാട്ട്യേക്കാവിൽ കർക്കിടക വാവ് ബലിതർപ്പണം നടന്നു

വേങ്ങര: പിതൃ സ്‌മരണയിൽ കർക്കിടക വാവ് ബലി തർപ്പണം നടന്നു. കർക്കിടക വാവിനോട് അനുബന്ധിച്ച് പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിൽ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബലി തർപ്പണത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത് പിതൃക്കൾക്ക് ബലിയൂട്ടി. 

കാട്ട്യേക്കാവ് ക്ഷേത്രത്തിൽ പുലർച്ചെ 4.45 മുതൽ ആരംഭിച്ച ബലികർമ്മങ്ങൾക്ക് രഞ്ജിത് വലമ്പുർ കാർമികത്വം വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം, സെക്രട്ടറി രവികുമാർ, കോർഡിനേറ്റർ ജയേഷ് പിഎം, സുകുമാരൻ, സുരേഷ് കുമാർ അമ്പാടി, വിജയകുമാർ, ബാബുരാജ് എം, ശിവദാസൻ, ബാബുരാജ് സി, രഞ്ജിത് കെ എന്നിവർ നേതൃത്വം നൽകി.
ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ക്ഷേത്രകമിറ്റി ഒരുക്കിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}