മലപ്പുറം: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ 25 ലക്ഷം രൂപയുടെ മെഡിക്കൽ, ഡയാലിസിസ് കാർഡുകൾ വിതരണം ചെയ്തു. നിർദ്ദനരായ രോഗികൾക്കുള്ള 500 മെഡിക്കൽ കാർഡുകളുകളുടെയും 150 ഡയാലിസിസ് കാർഡുകളുടെയും വിതരണോത്ഘാടനം ജില്ലാ പ്രസിഡന്റ് മുഈനുദ്ദീൻ സഖാഫി വെട്ടത്തൂർ നിർവ്വഹിച്ചു.
"വേദനിക്കുന്നവർക്ക് കൈതാങ്ങായി ഞങ്ങളുണ്ട് കൂടെ" എന്ന സന്ദേശവുമായി എസ്.വൈ.എസിന്റെ കീഴിൽ ആശുപത്രികളിലെ സാന്ത്വനം വളണ്ടിയർ സേവനം, ഭക്ഷണ വിതരണം,മരുന്ന് വിതരണം, ആമ്പുലൻസ് സർവീസ്, എമർജൻസി ടീം, നിർദ്ദനരായ കുടുംബങ്ങൾക്കുള്ള വീട് നിർമ്മാണം, വിവാഹ സഹായം തുടങ്ങിയ വിപുലമായ പദ്ധതികളാണ് നടന്നു വരുന്നത്.
ചടങ്ങിൽ ടി.സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. സി.കെ.ശക്കീർ ,എം.ദുൽഫുഖാർ അലി സഖാഫി,പി.യൂസുഫ് സഅദി ,ഹംസ സഖാഫി പുത്തൂർ,അഫ്‌സൽ കുണ്ടുതോട്, ശിഹാബുദ്ദീൻ സൈനി, ബദ്റുദ്ദീൻ കോഡൂർ , ഉമർ എടക്കര സംസാരിച്ചു.