പറപ്പൂർ: ഐറ്റീസ് കണ്ണാശുപത്രിയും സാസ്ക് കുഴിപ്പുറവും ചേർന്ന് ഓഗസ്റ്റ് 6 ഞായറാഴ്ച കുഴിപ്പുറം ജി.എം.എൽ.പി സ്കൂളിൽ വെച്ച് നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
സാസ്ക് പ്രസിഡന്റ് നിസാമുദ്ധീൻ സ്വാഗതവും വാർഡ് മെമ്പർ അംജത ജാസ്മിൻ അധ്യക്ഷത വഹിച്ച ചടങ്ങ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഐറ്റീസ് പി.ആർ.ഒ അനൂപ് കുമാർ,സിസ്റ്റർ നിമ്മി എന്നിവർ സംസാരിച്ചു സാസ്ക് സെക്രട്ടറി സുജിത്ത് നന്ദി പറഞ്ഞു. നാട്ടുകാരും സാസ്ക് അംഗങ്ങളും ക്യാമ്പിൽ സംബന്ധിച്ചു.