കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് വ്യാപാരി ദിനം ആചരിച്ചു

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വേങ്ങര യൂണിറ്റ് ആഗസ്റ്റ് 9 വ്യാപാര ദേശീയ ദിനം ആചരിച്ചു. വേങ്ങര യൂണിറ്റ് സീനിയർ വൈസ് പ്രസിഡന്റ്
എ കെ കുഞ്ഞീതുട്ടി ഹാജി രാവിലെ 9 മണിക്ക് പതാക ഉയർത്തി ഉദ്‌ഘാടനം നിർവഹിച്ചു.

വേങ്ങരയിലെ പഴയകാല കച്ചവടക്കാരെ അവരുടെ വീട്ടിൽ സന്ദർശിക്കുകയും ഓരോരുത്തരെയും പ്രതേക മായി ആദരിക്കുകയും ചെയ്തു.

ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി, യൂണിറ്റ് ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി എം കെ,
ട്രഷറർ മൊയ്തീൻ ഹാജി എൻ,
വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞുട്ടി, സെക്രട്ടറി ശിവശങ്കരൻ, സെക്രട്ടറി കെ പി റഷീദ്, സെക്രട്ടറി ഒ അലവി ഹാജി, സെക്രട്ടറിയേറ്റ് അംഗം ഷുക്കൂർ കെ കെ, എക്സിക്യൂട്ടീവ് മെമ്പർമാരായ
കിഡ്സ് ബാവ, വെട്ടിക്കാട്ടിൽ ഇബ്രാഹിം, യൂത്ത് വിങ്ങ് പ്രവർത്തകരായ
യൂത്ത് വിങ് ജനറൽസെക്രട്ടറി ജബ്ബാർ അരീക്കോടൻ, ട്രഷറർ അൻസാർ പാലക്കൽ , സെക്രട്ടറിമാരായ സഹൽ അമ്പലവൻ, മഹബുബ്, ആസിഫ് ,എക്സിക്യൂട്ടിവ് മെമ്പർമാരായ അനീഷ് ,ഷമീർ, നിസാർ,ഉവൈസ്, മുജീബ് പി എ, സൈനുൽ ആബിദ്
എന്നിവരും പങ്കെടെത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}