പാലക്കാട്: ഒലവക്കോട് താണാവിൽനിന്ന് 161 ഗ്രാം എംഡിഎംഎയുമായി മലപ്പുറം സ്വദേശിയെ ടൗൺ നോർത്ത് പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്‌തു. മൂന്നിയൂർ പാറക്കടവ് കുന്നത്തേരി സ്വദേശി അഷറഫ് (39) ആണ് അറസ്‌റ്റിലായത്.
ബംഗളൂരുവിൽനിന്ന് വാങ്ങിയ എംഡിഎംഎ
മലപ്പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. ഈ വർഷം ആദ്യമായാണ് ഇത്രയധികം എംഡിഎംഎ ഒരാളിൽനിന്ന് പിടികൂടുന്നത്. മലപ്പുറത്ത് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായ അഷറഫ് എന്ന് പൊലീസ് പറഞ്ഞു.
എഎസ്‌പി ഷാഹുൽ ഹമീദ്, നാർകോട്ടിക് സെൽ ഡിവൈഎസ്‍പി ആർ മനോജ് കുമാർ, നോർത്ത് എസ്‌ഐ എം സുനിൽ, സീനിയർ സിപിഒമാരായ കെ സലീം, എം അജീഷ്, കെ ദീപു, കെ ഉണ്ണിക്കണ്ണൻ എന്നിവരാണ് അഷറഫിനെ അറസ്‌റ്റ് ചെയ്‌തത്.