മലപ്പുറം എം.എസ്.എഫില്‍ നടപടി

ഹരിതവിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ രഹസ്യഗൂഢാലോചന നടത്തി എന്ന പരാതിയില്‍ മലപ്പുറത്ത് എം.എസ്.എഫ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.

ജില്ല ജോയിന്‍റ് സെക്രട്ടറി ടി.പി. നബീല്‍, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്‍റ് പി.വി. ഫാഹിം എന്നിവരെയാണ് ജില്ല കമ്മിറ്റി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

രഹസ്യ വാട്സ് ആപ് ഗ്രൂപ്പിലൂടെ പാര്‍ട്ടിക്കെതിരെയും നേതാക്കള്‍ക്കെതിരെയും ഗൂഢാലോചന നടത്തിയതായി രേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി എന്ന് ജില്ല കമ്മിറ്റി നല്‍കിയ നോട്ടിസില്‍ വ്യക്തമാക്കി. വിഷയം സംസ്ഥാനതലത്തില്‍ അന്വേഷിക്കേണ്ടതാണ് എന്ന് നോട്ടിസില്‍ പറയുന്നു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള നേതാക്കള്‍ക്കെതിരെയും വൈകാതെ നടപടിയുണ്ടാവുമെന്നാണ് സൂചന.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}