വേങ്ങര: ജി എച്ച് എസ് കുറുകയിൽ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൻബോക്സ് ചലഞ്ചിന് തുടക്കമായി. പ്രധാന അധ്യാപക കെ ജസിത ടീച്ചർ ആദ്യ പേന ബോക്സിൽ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാസ്റ്റർ, ബെറ്റി ടീച്ചർ, രമ്യ ടീച്ചർ, ഷീന ടീച്ചർ, ജെ.ആർ.സി യൂണിറ്റ് ലീഡർ ഫാത്തിമ ഷിഫ, കേഡറ്റുകളായ നജാ ഫാത്തിമ, നിസ ഷെറിൻ റിയ വി പി, നൂറ സിറ്റി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് ജെ ആർ സി കൗൺസിലർ ഷംബ്ന ടീച്ചർനേതൃത്വം നൽകി.
മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധ്യപ്പെടുത്തുന്നതിനായി ഉപയോഗശൂന്യമായ പേനകൾ റീഫില്ലറുകൾ എന്നിവ ശേഖരിച്ച് റീസൈക്കിളിംഗിന് കൈമാറുന്നതിനായാണ് വിദ്യാഭ്യാസ വകുപ്പിന്റെയും മലപ്പുറം ജില്ലാ ജെ ആർ സി കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ സ്കൂളുകളിലും പെൻ ബോക്സ് ചലഞ്ച് സംഘടിച്ചു വരുന്നത്.
വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ പേനകൾ റീഫില്ലുകൾ തുടങ്ങിയവ അലക്ഷ്യമായി വലിച്ചെറിയാതെ പെൻ ബോക്സിൽ നിക്ഷേപിച്ച് ഈ ചലഞ്ച് വൻ വിജയമാക്കി തീർക്കണമെന്ന് ഉദ്ഘടന വേളയിൽ പ്രധാന അധ്യാപിക അധ്യാപക വിദ്യാർത്ഥികളോടായി അഭ്യർത്ഥിച്ചു.