വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ്, എയ്ഡഡ് വിദ്യാലയങ്ങൾക്ക് വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ 9 സ്കൂളുകളിലാണ് വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചത്. വിതരണോദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, പി.ടി.എ പ്രസിഡന്റ് റഫീഖ് മേലെയിൽ, ഹെഡ് മാസ്റ്റർ ഹരിദാസ് സി,
സീനിയർ അസിസ്റ്റന്റ് നിഷ ആർ എന്നിവർ പങ്കെടുത്തു.