വേങ്ങര: വേങ്ങര ഏരിയ കേരള ഹോട്ടൽ & റസ്റ്ററന്റ് അസോസിയേഷൻ (KHRA) വേങ്ങര യൂണിറ്റിന്റെ ജനറൽബോഡി യോഗം വേങ്ങര ഫ്രഡോ ഹാളിൽ ചേർന്നു. ഫുഡ് സേഫ്റ്റി ഓഫീസർ ജിജി മേരി ജോൺസൺ ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് സി എച്ച് സമ്മദ് ഉദ്ഘാടനംചെയ്തു.
ജില്ല സെക്രട്ടറി കെ ടി രഘു വിഷയ അവതരണം നടത്തി. ശേഷം വേങ്ങര ഏരിയ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഹക്കിംതുപ്പിലിക്കാട്ട് (Freddo cake), സെക്രട്ടറി കുഞ്ഞാവമാട്ടിൽ (അൽ അറബ് കുഴി മന്തി) ട്രഷറർ ഉമ്മർ (തന്തൂരി കോർണർ) എന്നിവരെ തിരഞ്ഞെടുത്തു.