കു പൊ പാ കുറ്റാളൂർ മുതിർന്ന കർഷകൻ മുഹമ്മദ്‌ കുന്നംതൊടിയെ ആദരിച്ചു

വേങ്ങര: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കു പൊ പാ കുറ്റാളൂർ മുതിർന്ന കർഷകൻ മുഹമ്മദ്‌ കുന്നംതൊടിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജി എൽ പി എസ് ഊരകം സ്കൂളിലെ കുട്ടികളുടെ സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കി. വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കു പൊ പാ പ്രസിഡന്റ് ബദറു പി പി അറിവ് പകർന്നു നൽകി.

പരിപാടിയിൽ കു പൊ പാ ട്രഷറർ അൻവർ എ കെ, ഭാരവാഹികളായ നാസ്സർ എ കെ, സലൂബ് കെ, ആഷിക് പി പി, ഫൗസാൻ കെ എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}