ഒതുങ്ങുങ്ങൽ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മുണ്ടോത്തുപറമ്പ് ഗവ. യു.പി. സ്കൂളിൽ പ്ലാസ്റ്റിക് മുക്തവിദ്യാലയം എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘അകറ്റാം നമുക്കും പ്ലാസ്റ്റിക്കിനെ’ പദ്ധതി ജനകീയാസൂത്രണം ജില്ലാ കോ-ഓർഡിനേറ്റർ എ. ശ്രീധരൻ ഉദ്ഘാടനംചെയ്തു.
പി.ടി.എ. പ്രസിഡന്റ് ഷരീഫ് പൊട്ടിക്കല്ല് അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ മുരളി പദ്ധതി വിശദീകരിച്ചു. സ്കൂളിലെ അറുന്നൂറോളം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് ബോധവത്കരണക്ലാസും, എല്ലാവർക്കും തുണിസഞ്ചിയും വിതരണം ചെയ്തു.
എം.ടി.എ. പ്രസിഡന്റ് സുമയ്യ, എം.പി. സധു, ഇ.കെ. ഉബൈദ്, കെ. ഫസൽ, ഫയാസ് എന്നിവർ പ്രസംഗിച്ചു.