ഹജ്ജ് യാത്രികർക്ക് യാത്ര അയപ്പ് നൽകി

വേങ്ങര: വേങ്ങര ഏരിയയിൽ നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്രയാവുന്നവർക്ക്‌ ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ കമ്മിറ്റിയുടെ യാത്ര അയപ്പ് നൽകി.

ഇ. വി. അബ്ദുൾ സലാം മാസ്റ്റർ ഹജ്ജ് സന്ദേശം കൈമാറി. ഭൗതിക, ശാരീരികേച്ഛകളെ നിയന്ത്രിച്ചു പരലോക ജീവിതത്തിന്റെ വിജയമായിരിക്കണം ഹജ്ജിന്റെ ആത്യന്തിക ലക്ഷ്യമെന്നു ഓർമ്മിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ പ്രസിഡന്റ്‌ അഷ്‌റഫ്‌ പാലേരി അധ്യക്ഷ്യം വഹിച്ചു. 
യാത്ര അയപ്പിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് നൗഫൽ മാളിയേക്കൽ സംസാരിച്ചു. ബഷീർ. പി സ്വാഗതവും എ. പി. മുനീർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}