കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു

കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. "വിജയത്തേര് 2024" പരിപാടി സിനി ആർട്ടിസ്റ്റ് സലീം ഹസ്സൻ (പ്യാരിജാതൻ) ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ സി മുഹമ്മദാലി അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ വി കെ എം ഷാഫി മുഖ്യാതിഥിയായി. 

കഴിഞ്ഞ ഒമ്പതു വർഷമായി പ്ലസ്ടു പരീക്ഷയിൽ തുടർച്ചയി നൂറ് ശതമാന വിജയത്തോടൊപ്പം 47 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ജില്ലയിൽ ഒന്നാമതെത്തിയിരുന്നു. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 1488 കുട്ടികളിൽ 1487 കുട്ടികളേയും തുടർ പഠനത്തിന് അർഹരാക്കി 218  കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി തിളക്കമാർന്ന വിജയം നേടിയിരുന്നു. 

ചടങ്ങിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി റംല, സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, പ്രധാന അധ്യാപിക കെ.കെ സൈബുന്നീസ, പി.ടി.എ വൈസ് പ്രസി കെ സുധീഷ് കുമാർ, എം.ടി.എ പ്രസിഡൻ്റ് പി വി ഷാഹിന, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ മറിയ, എൻ വിനീത എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}