നെല്ലിപ്പറമ്പ്: മഴ മാറി നിന്ന തെളിഞ്ഞ അന്തരീക്ഷത്തിൽ ഊരകം നെല്ലിപ്പറമ്പ് ജി എം എൽ പി സ്കൂളിലെ പ്രവേശനോത്സവം 2024-25 ആവേശപൂർവ്വം നടന്നു. രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും ചേർന്ന് കിരീടമണിയിച്ച് ബലുണുകളും കയ്യിലേന്തിപുതിയ കൂട്ടുകാരെ വിദ്യാലയത്തിലേക്ക് സ്നേഹപൂർവ്വം വരവേറ്റു. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സി അബ്ദുൾ റഷീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശിഹാബ് ചെനക്കൽ, എസ് എം സി ചെയർമാൻ വി.കെ ഉമർ ഹാജി , മൈമൂനത്ത് വി.കെ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. രക്ഷാകർതൃ ബോധവൽക്കരണത്തിന് അബ്ദുറഷീദ് മാസ്റ്റർ നേതൃത്വം നൽകി. സക്കരിയ്യ മാസ്റ്റർ ആശംസ നേർന്നു.വേങ്ങര ലൈവ്.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ട് പ്രവേശനോത്സവം ആഘോഷമായി നടന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസ വിതരണവും നടത്തി. വേങ്ങര സിയാന ഗോൾഡ് നൽകിയ കുട്ടികൾക്കുള്ള കിറ്റിൻ്റെ വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു.
കിരീടം ചൂടി കുരുന്നുകൾ; ആവേശമായി പ്രവേശനോത്സവം
admin