വേങ്ങര: ഷക്കീല ജ്വല്ലറിയിൽ
സ്ഥാപനത്തിന്റെ പിൻഭാഗം ചുമര് തുരന്ന് കവർച്ച. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. നാലു കിലോയോളം ഡിസ്പ്ലേയിൽ നിന്നും മാറ്റി വെക്കാത്ത വെള്ളി ആഭരണങ്ങൾ നഷ്ടപെട്ടു. പണവും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടില്ല. സ്ട്രോങ്ങ് റൂമിലേക്ക് എത്താൻ മോഷ്ടാക്കൾക്ക് സാധിച്ചിട്ടില്ല.
അതിവിദഗ്ധമായിയാണ് മോഷണം നടത്തിയിട്ടുള്ളത്. മോഷണശേഷം പരിസരം പൂർണമായും മുളക് പൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
വേങ്ങര പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ്സ്കോഡും ഉടൻ എത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.