തിരക്കിലമർന്ന് ഹജ്ജ് ക്യാമ്പ്, ഇന്ന് അഞ്ച് വിമാനങ്ങൾ

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിലുള്ള 830 ഹജ്ജ് തീർഥാടകർ ചൊവ്വാഴ്ച അഞ്ചു വിമാനങ്ങളിലായി മക്കയിലേക്ക് പുറപ്പെടും. തീർഥാടകരെത്തിയതോടെ കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് തിരക്കിലമർന്നു.

ആദ്യ വിമാനം പുലർച്ചെ 12.05-നും രണ്ടാമത്തേത് പുലർച്ചെ 5.30-നും പുറപ്പെടും. മൂന്നാമത്തെ വിമാനം രാവിലെ എട്ടു മണിക്കും നാലാമത്തേത് വൈകീട്ട് അഞ്ചിനുമാണ്. അഞ്ചാമത്തെ വിമാനം രാത്രി ഒമ്പതിന് യാത്രയാവും.

To advertise here, Contact Us
കൂടുതൽ തീർഥാടകർ ക്യാമ്പിലെത്തുന്നതു പരിഗണിച്ച് തിങ്കളാഴ്ച കൂടുതൽ സൗകര്യങ്ങളൊരുക്കിയിരുന്നു. ലഗേജ് കൈമാറ്റം, രജിസ്‌ട്രേഷൻ, താമസം, ഭക്ഷണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും പ്രത്യേക ക്രമീകരണങ്ങൾചെയ്തു.

കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും ചൊവ്വാഴ്ച ഹജ്ജ് വിമാന സർവീസില്ല. തിങ്കളാഴ്ച കരിപ്പൂരിൽനിന്ന് മൂന്ന് വിമാനങ്ങളിലായി 498 പേർ യാത്രയായി. തിങ്കളാഴ്ച വരെ കേരളത്തിൽനിന്ന് 11179 പേർ മക്കയിലെത്തി.

കരിപ്പൂർ ഹജ്ജ് ക്യാമ്പിലെ യാത്രയയപ്പ് സംഗമങ്ങൾക്ക് അഹ്‌മദ് ദേവർകോവിൽ എം.എൽ.എ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. മൊയ്തീൻ കുട്ടി, കെ. ഉമർ ഫൈസി, കെ.എം. മുഹമ്മദ് ഖാസിം കോയ എന്നിവരും ശിഹാബുദീൻ ബുഖാരി കടലുണ്ടി, പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ നേതൃത്വംനൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}