വേങ്ങര: എടക്കാപറമ്പ് എ.എം.എച്ച്.എം യുപി സ്കൂളിൽ പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതർക്ക് തൈകൾ വിതരണം ചെയ്തു. കണ്ണമംഗലം കൃഷി ഓഫീസർ അജിത് വിതരണോദ്ഘാടനം നടത്തി.
പി.ടി.എ പ്രസിഡൻ്റ് എ.ഹമീദ്, ഹെഡ്മിസ്ട്രസ്സ് എൻ. സ്വപ്ന, വി. ബഷീർ, ടി.പി ഹമീദ് ഹാജി, എം.പി മുഹമ്മദ്, റംലത്ത് .പി, കെ. പ്രസാദ്, എ. സലീം എന്നിവർ സംസാരിച്ചു.