വേങ്ങര: ചിങ്ങം ഒന്ന് കർഷക ദിനാചരണത്തിന്റെ ഭാഗമായി ജിഎംവിഎച്ച്എസ് സ്‌കൂൾ വേങ്ങര ടൗണിൽ വേങ്ങര കൃഷിഭവന്റെ സഹകരണത്തോടെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് വിദ്യാർത്ഥികൾ ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കൃഷി ഓഫീസർ അപർണ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് തൈകളും വിത്തും വിതരണം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഇന്ദു. കെ ആർ, എസ്.എം.സി ചെയർമാൻ ഫൈസൽ എ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.