വേങ്ങര: ചിങ്ങം ഒന്ന് കർഷകദിനത്തോടനുബന്ധിച്ച് വേങ്ങര ചേരൂർ പി പി ടി എം വൈ ഹയർസെക്കന്ററി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ യുവകർഷകരെ ആദരിച്ചു. ചേരൂർ പൂക്കുളം പാടത്ത് നെൽകൃഷി ചെയ്യുന്ന കെ പി യൂസഫ്, കെ ഹംസ, കെ ടി മുഹമ്മദ് കുട്ടി,കെ പി അഹമ്മദ് തുടങ്ങിയ കർഷകരെയാണ് എൻ എസ് എസിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്യുകയും ചെയ്തത്.
എൻ ടി ദേവിക, ഫാത്തിമ ഫുഹാദ, കെ ഹംന, കെ ഷിമാന, റിയ തുടങ്ങിയ ക്ലബ് അംഗങ്ങളാണ് ഇതിന് നേതൃത്വം നൽകിയത്.
ആദരിക്കലും ഓണക്കോടി വിതരണവും സ്കൂൾ പ്രിൻസിപ്പൽ പി ടി ഹനീഫ നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ ടി റാഷിദ്, ഭൂമിത്രസേന ഇൻചാർജ് കെ ടി ഹമീദ്, ഹംസ പുള്ളാട്ട്, കെ ശിഹാബ്, ശിഹാബ് വലിയോറ, ഷാനവാസ് ഖാൻ സി കെ തുടങ്ങിയവർ സംസാരിച്ചു.