കോട്ടക്കൽ: സമസ്ത കേരള സുന്നി യുവജന സംഘം സ്റ്റേറ്റ് സാന്ത്വനം ഡയറക്ടറേറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജില്ലകളിൽ നടപ്പിൽ വരുത്തുന്ന സാന്ത്വന സ്പർശവും വയനാട് ദുരിതബാധിതർക്ക് താങ്ങായ സാന്ത്വനം പ്രവർത്തകർക്കുള്ള അനുമോദനവും എടരിക്കോട് താജുൽ ഉലമ ടവറിൽ വെച്ച് നടന്നു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ അധ്യക്ഷത വഹിച്ചു.
സാന്ത്വന പ്രവർത്തനങ്ങളുടെ ശ്രേഷ്ടത എന്ന വിഷയത്തിൽ എസ് വൈ എസ് സ്റ്റേറ്റ് സാന്ത്വനം പ്രസിഡണ്ട് ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ സംസാരിച്ചു. സാന്ത്വന പ്രവർത്തനത്തിൻ്റെ ആനന്ദം എന്ന വിഷയത്തിൽ നടന്ന ചർച്ച എസ് വൈ എസ് സ്റ്റേറ്റ് ഫിനാൻസ് സെക്രട്ടറി എം. അബൂബക്കർ മാസ്റ്റർ പടിക്കൽ, നൈസാം സഖാഫി കൊല്ലം, ഫിറോസ് അഹ്സനി എറണാകുളം, മായിൻ നിസാമി ഇടുക്കി എന്നിവർ നിയന്ത്രിച്ചു.
സ്റ്റേറ്റ് സാന്ത്വനം, സ്റ്റേറ്റ് സാന്ത്വനം സെക്രട്ടറി എം എം ഇബ്രാഹിം പദ്ധതി അവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ മജീദ് അഹ്സനി, മുനീർ പാഴൂർ, ബഷീർ രണ്ടത്താണി, യൂനുസ സഖാഫി സംസാരിച്ചു.
ഫഖ്റുദ്ധീൻ സഖാഫി ചെലൂർ, ഇബ്രാഹിം ബാഖവി ഊരകം, എൻ എം സൈനുദ്ദീൻ സഖാഫി വെന്നിയൂർ, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്, ഉമ്മർ ഷെരീഫ് സഅദി കെ. പുരം, ഉസ്മാൻ ചെറുശ്ശോല, ഡോ. അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ, ബഷീർ രണ്ടത്താണി, ഡോ. മുഹമ്മദ് ഫൈള് എന്നിവർ സംബന്ധിച്ചു