മെഹ്ഫിലെ മീലാദ്ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി

വേങ്ങര: ഇർശാദുസ്വിബിയാൻ ഹയർസെക്കണ്ടറി മദ്റസ മനാട്ടിപ്പറമ്പിൽ മെഹ്ഫിലെ മീലാദ് റബീഅ് ഫെസ്റ്റ് 2k24 ന് തുടക്കമായി. വിദ്യാർത്ഥികളുടെ ഇസ്ലാമിക കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കം കുറിച്ച് മൂന്നു ഗ്രൂപ്പുകളുടെയും പതാക ഗ്രൂപ്പ് ലീഡർമാർ ഉയർത്തി.

പ്രസ്തുത സംഗമത്തിൽ കെ കെ മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. അഷ്റഫ് മൗലവി എടയാറ്റൂർ പ്രാർത്ഥന നടത്തി. ഒ.കെ അബ്ദുറഹ്മാൻ ദാരിമി ഊരകം സ്വാഗത ഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി ടിവി മുഹമ്മദ് ഇഖ്ബാൽ സാഹിബ്, പരിപാടി ഉദ്ഘാടനം ചെയ്തു.

ഇസ്ഹാഖലീ ഫൈസി കുണ്ടൂർ, ഷാഫി ഫൈസി പാണ്ടിക്കാട്, സലീം കെ കെ തുടങ്ങിയവരും മദ്റസ വിദ്യാർത്ഥികളും സാന്നിധ്യം കൊണ്ട് ധന്യമാക്കി. ജംഷീർ കെ കെ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}