വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വേങ്ങര യുണിറ്റ് തീരൂരങ്ങാടി എം കെ എച്ച് ആശുപത്രി ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അനീസ് പനക്കൽ അധ്യക്ഷം വഹിച്ചു.
കെ വി വി ഇ എസ് വേങ്ങര യുണിറ്റ് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജി രക്തദാനത്തെ സംബന്ധിച്ച് വിശദീകരണം നടത്തി. യുത്ത് വിംഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അക്രം ചുണ്ടയിൽ രക്തം ദാനം നൽകാൻ എത്തിയവർക്ക് നിർദേശങ്ങൾ നൽകി.
ആശംസകൾ അർപ്പിച്ചു കൊണ്ട് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് താജുദ്ധീൻ ഉറുമാഞ്ചേരി, മണ്ഡലം പ്രസിഡന്റ് കെ കെ എച്ച് തങ്ങൾ എന്നിവർ പ്രസിഗിച്ചു. രക്തദാനത്തിന് തിരൂരങ്ങാടി എം കെ എച്ച് ആശുപത്രി ബ്ലഡ് ഓർഗനേഷൻ അംഗങ്ങളും ഡോക്ടർമാരും നേതൃത്വം നൽകി.
ചടങ്ങിനു കെ വി വി ഇ എസ് ജനറൽ സെക്രട്ടറി
സൈനുദ്ധീൻ ഹാജി സ്വാഗതവും യുത്ത് വിംഗ് യുണിറ്റ് ജനറൽ സെക്രട്ടറി ജബ്ബാർ നന്ദിയും പറഞ്ഞു.