തിരൂരങ്ങാടി: തിരൂരങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 'സ്കൂൾ മാനേജ്മെന്റ് സിസ്റ്റം' നഗരസഭ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഇന്ന് ഉദ്ഘാടനം നിർവഹിക്കും.
കുട്ടികളുടെ അറ്റൻഡൻസ് വിവരങ്ങൾ, അക്കാഡമിക് നിലവാരം, അച്ചടക്ക പ്രശ്നങ്ങൾ, അധ്യാപകർ കുട്ടികളെക്കുറിച്ച് രേഖപ്പെടുത്തുന്ന ഡയറി തുടങ്ങിയവ തൽസമയം രക്ഷിതാക്കളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ഇത്. സ്കൂളിൽ ചേർന്നത് മുതൽ ടി സി വാങ്ങുന്നതു വരെയുള്ള അവരുടെ പൂർണ്ണ ഹിസ്റ്ററി രക്ഷിതാക്കൾക്ക് ലഭ്യമാകും.
കൂടാതെ കഴിഞ്ഞ വർഷത്തെ എൻ എം എം എസ് , എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ദേശീയ കിക്ക് ബോക്സിങ്ങിൽ ചാമ്പ്യൻമാരായ പ്ലസ് ടു വിദ്യാർത്ഥികളെയും ആദരിക്കുന്ന 'വിജയാരവം' ചടങ്ങും ബഹു മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് ശ്രി : എസ് ശശിധരൻ ഉച്ചക്കു 2:30 ന്ന് നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്നും പിടിഎ അബ്ദുൽ റഷീദ് ഓസ്കാർ എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ അറിയിച്ചു.