വേങ്ങര: വയനാട്ടിലെ ദുരന്ത മേഖലയിൽ ദുരിദാശ്വാസ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനങ്ങളർപ്പിച്ച പി ഡി പി യുടെ പിഎംജി അംഗങ്ങളെ പീപ്പിൾസ് കൾചറൽ ഫോറം (PCF) വേങ്ങര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി.
കക്കാടംപുറം പിഡിപി ഓഫീസിൽ വെച്ച് നടത്തിയ ചടങ്ങിൽ പി സി എഫ് ജില്ലാ സെക്രട്ടറി ശിഹാബ് വേങ്ങര, ഉസ്മാൻ ഇരുമ്പ്ചോല എന്നിവർ പൊന്നാട അണിയിച്ചു. ചടങ്ങിൽ പി സി എഫ് വേങ്ങര മണ്ഡലം പ്രസിഡന്റ് നൗഫൽ വികെ പടി, സെക്രട്ടറി മുജീബ് കെസി കക്കാടംപുറം, അബ്ദു ലത്തീഫ് മമ്പുറം, അബ്ദു റഷീദ് കൊളപ്പുറം, അസ്ക്കർ കുറ്റിയിൽ, സഹീർ കെടി, സൈനുദ്ദീൻ കക്കാടംപുറം എന്നിവർ പങ്കെടുത്തു.