സ്നേഹ ഭവൻ നിർമ്മാണത്തിനു ക്ലബ്ബ് പ്രവർത്തകരുടെ കൈത്താങ്ങ്

വേങ്ങര: ഇരുമ്പുചോല എ.യു.പി സ്കൂൾ വിദ്യാർഥികൾ സഹപാഠിക്ക് നിർമിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ നിർമ്മാണ ചിലവിലേക്ക് പ്രദേശത്തെ ക്ലബ്ബ് പ്രവർത്തകർ കാൽ ലക്ഷം രൂപ സംഭാവന നൽകി. എ. ആർ നഗറിലെ അരീത്തലയിൽ പ്രവർത്തിക്കുന്ന അരീത്തല കൾച്ചറൽ ക്ലബ്ബ് (എ.സി.സി)  പ്രവർത്തകരാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ ഭവന നിർമ്മാണത്തിൽ പങ്കാളികളായത്. 

സ്കൂൾ അസംബ്ലിയിൽ 
ക്ലബ് പ്രസിഡന്റ് ഫാറൂഖ് ചോലക്കൻ, അംഗങ്ങളായ അനസ്, യാസീൻ, ഹുസൈൻ, ജസീർ, റിസ് വാൻ എന്നിവർ ചേർന്ന് പി. ടി. എ ആക്റ്റിങ് പ്രസിഡന്റ് കെ. അൻളൽ, സ്കൂൾ മാനേജർ ലിയാക്കത്തലി എന്നിവർക്ക് തുക കൈമാറി. 

ചടങ്ങിൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് എം. കെ അനസ്  യാസീൻ, ക്ലബ്ബ് അംഗങ്ങളായ എം. ജംഷീർ, വി. റിസ്‌വാൻ, കെ. ടി ഹുസൈൻ,
പി. ടി. എ വൈസ് പ്രസിഡന്റ്  ഇസ്മായിൽ തെങ്ങിലാൻ, ജി. സുഹ്റാബി, കെ. എം. എ ഹമീദ്, പി. അബ്ദുൽ ലത്തീഫ്, ടി. പി അബ്ദുൽ ഹഖ്, വി.  മുനീർ, പി. ടി അനസ്, സി. അർഷദ്, സി. നജീബ്, കെ. ടി മുസ്ഥഫ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}