ദേശീയ പാതക്കരികെ ബസ് കാത്തിരിപ്പ് കേന്ദ്രം : അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിൽ

വേങ്ങര: ദേശീയ പാത സർവീസ് റോഡിനരികെ, കൂരിയാട് നിർമ്മിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ രംഗത്ത്. ഒട്ടും അനുയോജ്യമായ സ്ഥലത്ത് അശാസ്ത്രീയമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പാക്കടപ്പുറയ ഭാഗത്തു നിന്ന് വരുന്ന പി. ഡബ്ലിയു. ഡി റോഡ് ഹൈവേയിൽ വന്ന് ചേരുന്ന ഭാഗത്താണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. പൊതുവെ ഇടുങ്ങിയ ഈ ഭാഗത്ത് കാത്തിരിപ്പു കേന്ദ്രം കൂടി വരുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാകും. കൂടാതെ വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. , ഇത് സംബന്ധിച്ച നിരവധി പരാതികൾ ബന്ധപ്പെട്ട അതോറിറ്റിക്കും, ഉദോഗസ്ഥർക്കും നാട്ടുകാർ രേഖാമൂലം നൽകിയിരുന്നു. എന്നാൽ ദേശീയ പാത അധികൃതർ പരാതി മുഖവിലക്കെടുത്തിട്ടില്ല. നേരത്തെ ഈ ഭാഗത്തു ഹൈവേ യിൽ വെള്ളം കയറി രണ്ട് ദിവസം ഗതാഗതം തടസ്സപ്പെട്ടിരുന്നു. സർവീസ് റോഡ് താഴ്ത്തി നിർമ്മിക്കുന്നതിനെതിരെ അന്ന് തന്നെ നാട്ടുകാർ രംഗത്ത് വന്നിരുന്നെങ്കിലും, ഇത് സംബന്ധിച്ച മുന്നറിയിപ്പുകളും പരാതികളും ഹൈവേ അധികൃതർ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഹൈവേ അധികൃതരുടെ തുടർച്ചയായുള്ള ഇത്തരം തന്നിഷ്ടപ്രകാരമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ എന്നറിയുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}